Pages

Saturday 21 March 2015

ഒരു ലോഡ്-ഷെഡിങ്ങ് കാലത്ത്!

അങ്ങനെ 
നടന്നുകൊണ്ടിരിക്കെ ,
വെളിച്ചമില്ലാത്ത ഒരു 
വൻകരയിൽ നാമെത്തിപ്പെടും !
ഇരുളുകൂനയാക്കി തീകൊളുത്താമെന്നു-
പറഞ്ഞു നീ തീ തേടിപ്പോവുകയും
ഇരുള് കൂടിക്കിടക്കുന്ന ഒരു കോണിലേയ്ക്ക്, 
ഞാൻ തപ്പിത്തടയുകയും ചെയ്യന്ന
കഥയുടെ അന്ത്യത്തിൽ ..
കണ്ണുകൾക്ക്‌ പ്രഹരമേൽപ്പിച്ച്
മുറിയിലെ ട്യൂബ്-ലൈറ്റ്
പല്ലിളിക്കയും ,
പോയ കറണ്ട് തിരിച്ചുവന്നതായി
ഞാൻ തിരിച്ചറിയുകയും ചെയ്യുന്നു !

ആദ്യത്തേത്, അവസാനത്തെയും!

ഉച്ചിയിലെത്തിയാൽ ആകാശം തൊടാവുന്ന ആ കുന്നിൽ വച്ചു ,
ഞാനാദ്യമായി ചുംബനങ്ങളേറ്റുവാങ്ങുന്നു . 

>പതിയെ ചിരച്ചുവന്ന കാറ്റെന്റെ കണ്ണുകളെ 
ഉമ്മവച്ചു തളർത്തുന്നു ,

>കവിളുകളുമ്മവച്ച് തണുപ്പിച്ചു-
മേഘങ്ങളും കടന്നുപോവുന്നു 

>ഒടിവിൽ ആകാശത്തിന്റെ നീലചച്ചുണ്ടുകൾ 

എന്നിലേയ്ക്ക് നീളുന്നു ..
ഞാൻ കണ്ണുകളടയ്ക്കുന്നു . .

എല്ലറ്റിനും അവസാനം കണ്ണുതുറക്കുമ്പോൾ, 

ഞാൻ ഒരു പല്ലുമുളയ്ക്കാത്ത കുഞ്ഞായി . . മോണകാട്ടിച്ചിരിക്കുന്നു!

ലോട്ടസ് ഫ്ലവർ'

വീട്ടിലേയ്ക്കുള്ള യാത്രയ്ക്കിടെ ട്രെയിനിൽ അരികിലിരുന്ന കുട്ടി പുറത്തെ ചതുപ്പിൽ പൂത്തുലഞ്ഞുനിൽക്കുന്ന താമരപ്പൂക്കളെ നോക്കി . വിളിച്ചുപറഞ്ഞു . .
അച്ഛാ പൂവ്!! എന്ത് പൂവാച്ചാ അത് ??.
അച്ഛൻ 
ഫോണിൽ സംസാരിക്കുന്ന തിരക്കിലായതിനാൽ കുഞ്ഞിന് മറുപടികിട്ടിയില്ല . . നിരാശയുടെ ചുവന്ന ഞരമ്പുകൾ . .ചിതറിയോടിയ ആ കുഞ്ഞിക്കണ്ണിലെയ്ക്കുനോക്കി ഞാൻ പറഞ്ഞു അത് 'താമരപ്പൂവാണ് മോനേ'
പെട്ടന്ന് ഫോണ്‍ കട്ട് ചെയ്തിട്ടയാൾ , രൂക്ഷമായൊരു നൊട്ടമെന്നിലെയ്ക്കെരിഞ്ഞിട്ട് ,കുട്ടിയോട് പറഞ്ഞു മോനെ അതാണ്‌ മേരിടീച്ചർ പഠിപ്പിച്ച 'ലോട്ടസ് ഫ്ലവർ'
കുട്ടി കൈകൂട്ടിയടിച്ച് ഉച്ചത്തിൽ പറഞ്ഞു ''ഹായ്, ലോട്ടസ് ഫ്ലവർ''

" ഞാൻ കൊഴിഞ്ഞുവീണ ആ താമരപ്പൂവിലും , വിടരാൻ വെമ്പുന്ന ആ 'ലോട്ടസ് ഫ്ലവറിലും ' ഏറെ നേരം ചിന്ദയിലൂടെ നോക്കിയിരുന്നു ജാലകത്തിനുപുറത്തപ്പോൾ ഓടിമറയുന്ന പുഴയും വയലും മരവും വീടും , ഒക്കയുമെന്നെ ഒരു പരിഹാസച്ചിരിയോടെ, തിരികെവിളിക്കുന്നുണ്ടായിരുന്നു ,
താമരപ്പൂക്കളുടെയാ . . ഭൂതകാലത്തിലേയ്ക്ക് .. !

ഉമ്മകൾ

( 1 )
പൂത്തുനിന്ന
ഉമ്മമരങ്ങൾക്കിടയിലൂടെയാണ് 
പെണ്ണെ,.. ഒരിക്കൽ ഞാൻ നിന്റെ രാജ്യത്തേക്ക് 
നുഴഞ്ഞു കയറിയത

( 2 )
ഞാൻ ജീവൻ കൊടുത്ത, 
എത്രയുമ്മകളാണ് . . പെണ്ണേ...
നിന്റെ മേൽചുണ്ടിലെ . കാക്കപ്പുള്ളിയിലിന്നു- 
ബന്ധികളാക്കപ്പെട്ടിരിക്കുന്നത്! 

( 3 )
നമുക്കിടയിൽ മടുപ്പ് ..
ബാധിച്ചിട്ടില്ലാത്തത്‌ . .
ഇനിയും സ്നേഹച്ചുതീർന്നിട്ടില്ലാത്ത . .
നമ്മുടെ ചുണ്ടുകൾക്ക് മാത്രമാണ്!!

രക്ഷപെട്ട ച്ചിലർ..

ഒന്നുമല്ലാതാവുന്ന ചില നിമിഷങ്ങളുണ്ട്. . . 
അക്ഷരങ്ങൾ പോലും, 
അഭയം തരാത്ത ചില നിമിഷങ്ങൾ! 
ഈ പ്രപഞ്ചം . . ഒരു അമ്മയുടെ വാത്സല്യച്ചിരിയോടെ , 
ആ മാറിലേക്ക്‌ തിരികെ വിളിക്കുന്ന നിമിഷo . . 
അത് കാണാൻ കഴിഞ്ഞവരൊക്കെയും . . 
ഇന്നാ മാറിൽ സുഖമായി ഉറങ്ങുന്നവരാണ് 
ആത്മഹത്യകൊണ്ട് രക്ഷപെട്ട ച്ചിലർ!

ചിറകുള്ള നിശാപുഷ്പങ്ങൾ

രാത്രിയിൽ പൂക്കുന്ന ഒരു 
മരമുണ്ടായിരുന്നു . . .
അതായിരുന്നു . .കുന്നിൻ ചരിവിലെ, 
എന്റെയാ ഒറ്റമുറി വീടിനടയാളവും ,

ഒരു രാത്രി ആ പൂവുകൾക്കെല്ലാം 
ചിറകുമുളയ്ക്കുകയും . .
അവ ഒരുമിച്ചു പറന്നുവന്നാ -
വീടിനെ ആകാശത്തിലേയ്ക്ക് . . 
ഉയർത്തിക്കൊണ്ട്‌ പോവുകയും ചെയ്തു ."

മിന്നാമിനുങ്ങുകളേ ആദ്യം കണ്ടത് . .

ചിറകുള്ള നിശാപുഷ്പമായിട്ടാണ് !

"കപട സദാചാരം, തുലയട്ടേ! . . . .തുലയട്ടേ!

"ടാ നീയിതോന്നും കാണുന്നില്ലേ " തടിയന്റെ ശബ്ദമാണ് . .എന്നെ ഉച്ചമയക്കത്തിൽ നിന്ന് ക്ലാസ്സ്‌ മുറിയിലേയ്ക്ക് . . വലിച്ചിട്ടത്. 
എന്തോ ബഹളം നടക്കുന്നുണ്ട് , ഉറക്കത്തിൽ ശല്യം ചെയ്തെ ദേഷ്യത്തിൽ . . തടിയനിട്ട് . . നല്ലൊരു പൂരപ്പെലാട്ടും കൊടുത്തിട്ട് . . ഞാൻ തിരിഞ്ഞ് വീണ്ടും കണ്ണടച്ചുകിടന്നു . ഉറക്കം പോയ പോക്കാരുന്നു .. പിന്നെ ആ വഴിക്കെങ്ങും കണ്ടതേയില്ല.. എങ്കിലും തടിയനോടുള്ള വാശിക്ക് .. കണ്ണടച്ച്തന്നെ കിടന്നു . . . ഇതിനിടയക്കാണ് . .ക്ലാസിന്റെ ബഹളത്തിലേയ്ക്ക് . .ശ്രദ്ധപോയത് . . "സദാചാരം " "സംസ്കാരം " "ലൈഗികത " "ചുംബനനം " തുടങ്ങിയ വാക്കുകൾ . . ഉമിനീര് ശെരിക്കും കുടിച്ചുവറ്റിക്കുന്നുണ്ട് , കൂട്ടത്തിൽ . . "കഴിഞ്ഞ ദിവസങ്ങളിൽ കമുകിയുമൊത്തു പാർകിൽ പൊയ് കാണിച്ചുകൂട്ടിയ ക്രീടകളെ പറ്റിയിന്നലെ എന്നോട് വിവരിച്ചുതന്ന "കണ്ണപ്പന്റെ ശബ്ദം . . മാത്രം എന്റെ കാതുകളോടിങ്ങനെ പറഞ്ഞുകൊണ്ടരിക്കുന്നു . .

"കപട സദാചാരം തുലയട്ടെ ,
തുലയട്ടേ . . . .തുലയട്ടേ "

കണ്ണപ്പന് . . . എന്റെ വക ഒരു സലാം പറഞ്ഞിട്ട് . ..

കണ്ണപ്പന്റെ ശബ്ദമെത്തിപ്പെടാത്തോരിടം തേടി . .ഉറക്കം പോയ വഴിയേ ഞാൻ അവിടുന്ന് നടന്നുതുടങ്ങി . .

Followers