Pages

Friday 30 May 2014

അഗ്നിശുദ്ധി

ഓട്ടുവിളക്കിനെ കുറിച്ചറിഞ്ഞ
കാലം തൊട്ടേ......-
അവനെക്കുറിച്ചുള്ള, പ്രേമാർദ്രമായ.. സ്വപ്നങ്ങളിലായിരുന്നു
തീപ്പട്ടിക്കൊള്ളിയുടെ
ജീവിതം.

ഉറ്റവർക്കൊപ്പം ,
വെയിലിലുണങ്ങുമ്പോൾ,
അവനിലേയ്ക്കെത്താനുള്ള
പാകപ്പെടലെന്നു വിശ്വസിച്ചു.

നീണ്ട കാത്തിരിപ്പിനൊടുവിൽ ..
പരസ്‌പരം ഒന്നാകുന്ന നിമിഷത്തിന്
തൊട്ടുമുൻപുവരെ.,
അവൾ ,
അറിഞ്ഞിട്ടുണ്ടാവില്ല..
അവൻ ,
ആ നിമിഷത്തിൽ ആവശ്യപ്പെടുന്നത് ..
"അഗ്നിശുദ്ധി" യാണെന്നും
ഇതായിരുന്നെന്റെ ..
ജീവിതമെന്ന മിധ്യയെന്നും

മരണത്തിന്റെ കുളമ്പടി


കൂട്ടുകാർക്കൊപ്പം ,
സൂപ്പർ സ്റ്റാറിന്റെ
സിനിമയ്ക്ക് പോയ
ഓർമകളിൽ .
നായകൻ
മദ്യക്കുപ്പി പോക്കിപ്പിടിച്ച്
പറയുന്ന ..
പഞ്ച് ഡയലോഗിന്
നൽകിയ ,
കയ്യടികൾ ,
അതിലോരുവനെ,
ലിവർ സിറോസിസ് കൊണ്ടോവും വരെ,
ആവേശത്തിന്റെതായിരുന്നുള്ളൂ .
പക്ഷേ ,
ഇന്ന്പ്പഴോ അത്
മരണത്തിന്റെ. .
കുളമ്പടികളായിരിക്കുന്നു,
അടുത്തുകൊണ്ടിരിക്കുന്ന
ഭീതിയുടെ ,
കുളമ്പടി .

Sunday 25 May 2014

ഭിക്ഷു

പാതി മുറിഞ്ഞ നഖങ്ങൾ കൊണ്ടെനിക്കാ ...
പക്ക്വതയുടെ ആവരണം,
 ചുരണ്ടിക്കളയണം.
ശേഷം,
ശിരസ്സറ്റ,
സ്വപ്നക്കബന്ധങ്ങൾക്കിടയിലൂടെ,
ഒർമ്മ കളുടെ ഭാണ്ടവുമെടുത്തിറങ്ങണം .
ഒടുവിൽ യാഥാര്ത്യങ്ങളുടെ,
കല്ലുമഴ പെയ്യാറുള്ള,
ആ കുന്നിൽ വച്ച് ,
കാലഭേതങ്ങളോട് ,
എനിക്കെന്റെ . ബാല്യത്തെ,
തിരികെ ചോദിക്കണം . .
കേവലമൊരു വെറും ഭിക്ഷുവായ്...

പ്രേമം

നിന്നിലേയ്ക്ക് വിരൾ
ചൂണ്ടി,
നിന്നോടടുത്ത് ,
നിന്നിലിഴകിച്ചേർന്ന്‌,
നിന്നിലുറങ്ങുന്ന
നിന്നെ .
നീയെന്ന ,
ഏകപക്ഷീയനായ -...
മനുഷ്യനെ,
വലിച്ചു പുറത്തിടും
വരെയേ . .
പ്രേമത്തിനായുസ്സുള്ളൂ..!

Wednesday 14 May 2014

ഇതെന്റെ ക്ലാസ്സ്‌ മുറി

ഒച്ചയുണ്ടാക്കിക്കറങ്ങുന്ന ഫാൻ
കീഴെ, 

ഇതെന്റെ ക്ലാസ് മുറി !
ഒരു കോണിൽ സ്ലേറ്റുപോലെന്തോ
പിടിച്ചോരുവൻ തലകുനിച്ചിരിക്കുന്നു.
ഓടിപ്പോം നിമിഷങ്ങളെ പഴി-
ച്ചൊരു ബുജിയതാ മുന്നിലും,
ഉറങ്ങിതീരാത്ത രാത്രികളേ അനുകരിച്ചങ്ങനെയോരുകൂട്ടം,
പൂഴിയിൽ വിത്തിട്ട്‌, വെള്ളം തൊടീക്കാതെ ,

 വിളവു കാക്കുന്നോരങ്ങനെ കൃത്യമായി ഇടവേളകളിൽ വന്നുപോകെ 
എതിനിടയിലെപ്പഴോ ...
വെറുക്കാതെ ,

 വെറുത്തുപോയ്‌ ഞാനെന്റെ ജീവന്റെ ക്ലാസ്സ്‌ മുറിയെ

മൂച്ചൽ അണ്ടർസ്‌റ്റാണ്ടിംഗ്

"പച്ച,മഞ്ഞ,നീല
ഇവർക്ക് വേണ്ടത്
മൂച്ചൽ അണ്ടർസ്‌റ്റാണ്ടിംഗ് "
എന്ന് സമുദായ നായകന്റെ
അനുസ്മരണത്തിലൊരുവൻ
തൊണ്ട പോട്ടിക്കവേ,
ഒരുമ വേണം,
സമൂഹം ഉലക്കയാക്കണമെന്നു-
സദസ്സ് പിറുപിര്ക്കവേ,
വഴിതെറ്റിയെത്തിയ
കുഞ്ഞുറുമ്പിൻ കൂട്ടത്തോട്
തലവൻ വിളിച്ചറിയിക്കുന്നു
അരുത് ! അവിടേയ്ക്ക് തിരിയരുത് !
അത് നമുക്ക് വഴാങ്ങാത്ത
"മൂച്ചൽ അണ്ടർസ്‌റ്റാണ്ടിങ്ങിന്റെ "
നാടാണ്‌..! 

അമ്മ പറഞ്ഞത്

കാട് പിഴുത് നീ,
നാട് നട്ടപ്പോൾ
നിലച്ചതെന്റെ
ശ്വാസമായിരുന്നു.

കുന്നിടിച്ചു നീ,
സമതലം തീർത്തപ്പോൾ,
തെറ്റിയതെന്റെ
സമനിലയായിരുന്നു. 

തണുപ്പിൽ നീ
വിശ്രമിക്കുമ്പോൾ ,
വെയിൽ തിന്നത് ,
ഞാനായിരുന്നു 

.
അപ്പോഴും ഒടുങ്ങാത്ത ,
എന്റെ സ്നേഹത്തിനു,

 നീ തന്നത്, 
ശമിക്കാത്ത ദാഹമാണ്!.
ഇനിയീ ദാഹത്തിന്റെ ശമനം
നിന്റെ ചോരയിലാണ്
തൊണ്ട വരളാതെ,
ഞാനത് നുകർന്നുകൊണ്ടിരിക്കും.
"ഇത് മക്കൾ തിന്ന,

 അമ്മ മനസ്സിന്റെ ശാപം !"
മരിച്ചുപോയ സ്നേഹത്തിന്റ് സാന്ത്വനമായ്

 നീ ഇത് എടുത്തുകൊൾക

പയറ് കൃഷി (ഒരു ഓർമ്മ)

കയ്യിലൊരു സഞ്ചിയും പിടിച്ച് അമ്മ തൊടി കടന്നപ്പോഴെ കളിവീടുപേക്ഷിച്ചു ഞാൻ ഓട്ടം തുടങ്ങിയതാണ്‌, വീടെത്തുമ്പോഴേയ്ക്കും ചേച്ചിപ്പെന്ന് സഞ്ചികയിക്കലാക്കി പരിശോധന തുടങ്ങിയിരുന്നു. ഞാൻ നോക്കി നിൽക്കേ അവൾ , കിട്ടിയ രണ്ടു മിട്ടായിയും വായിലിട്ടു. നിമിഷ നേരത്തിൽ നാരങ്ങാ മിട്ടയിയുടെ , മധുരവും ,പുളിയും , നാവിൻ തുമ്പിലൂടെ കണ്നിലെത്തി ധാരയായി ഒഴുവാൻ തുടങ്ങി , പിന്നെ ഒട്ടും വൈകിയില്ല അവള്ടെ മുതുകിനിട്ടൊന്നു പെടചിട്ട് , നിലത്ത് ചുരുണ്ടുകിടന്ന പത്രവും എടുത്ത്‌ ഒറ്റ ഓട്ടം ! ഓട്ടത്തിനിടയിൽ കയ്യിലിരുന്ന പത്രക്കഷണം കളിവീടിനു മുകളിലേയ്ക് വലിച്ചെറിഞ്ഞു .. പിന്നെ എണ്ണി എണ്ണി ക്കൊടുത്ത അടിയും ചേച്ചി തന്ന എണ്ണമില്ലാത്ത തിരിച്ചടികളും . . ഇടയ്ക്ക് കളിവീട് മറന്നു . . . പിന്നെ ഒരുച്ചയ്ക്ക് . .ചേച്ചിയുമൊത്ത് കളിക്കുമ്പോഴാണ് കണ്ടത് കളിവീട് നിറയെ ചെടികളും വള്ളികളും . . . .
സംഭവിച്ചതരിയാതെ . . ഞങ്ങൾ നില്ക്കുമ്പോ . . അമ്മ അമ്മ വന്നാ ചെടിയില്നിന്ന് എന്തോ പറിച്ചിട്ട് പറഞ്ഞു . . . കണ്ണാ നിന്റെ "പയറ് കൃഷി " ഉഗ്രൻ !!
രാത്രി അമ്മേടേം അച്ഛന്റേം . . പ്രശംസകൾക്കുനടുവിൽ അത്താഴം കഴിക്കുമ്പോ . . ചേച്ചി എന്നെ കണ്ണിറുക്കി കാട്ടി . . അപ്പോഴും ഒന്നും മനസിലാവാതെ . .ഞാൻ കണ്ണ്മിഴിച്ചങ്ങനെയിരുന്നു . .
ഉറങ്ങാൻ കിടന്നപ്പോ ചേച്ചി
പയറ് ചെടിയുടെ രഹസ്യം കാതിൽ പറഞ്ഞ്‌ തന്നു ,. .!
അന്ന് കളിവീടിനോട്‌ എറിഞ്ഞുതീർത്ത , .. .ദേഷ്യം അമ്മ പയറ്‌ പോതിഞ്ഞുവന്ന പേപ്പറാരുന്നന്ന് . . . അതിൽ എടുക്കാതെ കുറച്ച് പയറുമണി ഉണ്ടായിരുന്നെന്ന് ..

ഉച്ചത്തിൽ.. പൊട്ടിച്ചിരിച്ചു പൊയ് ഞാൻ . . . അപ്പുറത്ത്‌ അച്ഛന്റെ ശകാരം കേൾക്കുംവരെ ഞങ്ങൾ ചിരിച്ചു . .
എന്നിട്ട് . . കേട്ടിപ്പിടിച്ച്കിടന്ന് . . ഉറങ്ങി . .
അതിൽ പിന്നെ ചേച്ചിയും ഞാനും വഴാക്കടിച്ചിട്ടില്ല . .
ഈ സത്യം പുറത്തുവന്നാൽ എനിക്ക് ഉണ്ടായേക്കാവുന്ന മാനഹാനി ഭയന്ന് ആണത് 
അത്‌ എന്നും അതുപോലെ തുടരുന്നു , .

കുഞ്ഞിക്കിളിയും പരൽമീനും

കൂടിരുന്ന മരം പെട്ടന്ന് അപ്രത്യക്ഷമായതിൽ മനം നൊന്താണ്
കുഞ്ഞിക്കിളി ,
മലമുകളിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചത്‌.

 പക്ഷേ . .
 ആഞ്ഞു വീശിയ കാറ്റിൽ,
 അവൾ എവിടെയ്ക്കോ പറന്നു പൊയി .

തോട് നിലച്ചപ്പോഴാണ്

, പരൽ മീനുകൾ കരയ്ക്കുചാടി ച്ചാവൻ തീരുമാനിച്ചത്
 ,പക്ഷെ , 
പെട്ടന്ന് പെയ്ത മഴയിൽ , 
അവ ഒലിച്ചു പുഴയിലെത്തി !

കുഞ്ഞിക്കിളിയിപ്പോൾ നഗരസമുച്ചയത്തിന് , മുകളിലെവിടയോ ചൂടേറ്റുവാടിയിരിക്കുന്നു !!!
പരൽമീനുകൾ ,
പുഴയുടെ അടിത്തട്ടിൽ
രാസക്കൂട്ട് ഭക്ഷിച്ച്‌ ,
ദിവസങ്ങളെണ്ണിക്കഴിയുന്നു !!!

തെളിവ്

"ഞാൻ ജീവിച്ചിരിക്കുന്നു ,
എന്നതിന്
എന്റെ കയ്യിലുള്ള,
തെളിവുകളാണ്
നിങ്ങളോരോരുത്തരും"

പൂർണചന്ദ്രനും ഞാനും



നിൻറെ ഈ പൂർണതയാണ്,
എന്നെ, 
നിന്നിലെയ്ക്ക്ടിപ്പിക്കുന്നത്.
 സ്വപ്നങ്ങളുടെ ഭാഷയിലാണ് ഞാൻ സംസാരിക്കാൻ ശ്രമിക്കുന്നത് ...
യാമങ്ങളുടെ കണക്കെടുക്കരുത്,
ഞാൻ നിന്നോടെങ്കിലും
മനസ്സ് തുറന്നോട്ടെ .

തെരുവ്

പകലിൽ ഞാൻ കണ്ട തെരുവല്ലിത് , 
വെയിലെടുത്തുമമ വയ്ക്കുന്ന,
 സ്വകാര്യം പറയുന്ന,
 ആരേയും വകവയ്ക്കാത്ത,
 ആ തെരുവല്ലിത് . .

എല്ലാം തുറന്നുകാട്ടുന്ന -

വെളിച്ചം മറയ്ച്ചുവെയ്ക്കുന്ന-
 ചിലതുണ്ടീ തെരുവിൽ.
 അതിൽ വർണങ്ങളുണ്ട്‌ ,
ശബ്ദങ്ങളുണ്ട് ,
സന്തോഷമുണ്ട് ,
 സങ്കടമുണ്ട്,
 ജനിമ്രിതികളുണ്ട് , 
ആരുമറിയാ ജീവിത സത്യങ്ങളുണ്ട്.
 ഇവയാണ് ഈ തെരുവിന്റെ അവകാശികൾ . .

കോലാഹലങ്ങളിൽ ജീവിച്ച തെരുവിനു,

 രാവ്‌ , 
നിശബ്ദതയുടെ ഗ്രഹണമാണ്‌ ..
രാത്രിക്കും പകലിനുമിടയിൽ,

 തെരുവിന്,
 നാമറിയാത്ത ഒരുപാട്
 അർഥ വ്യത്യാസങ്ങൾ.

രണ്ട് മഴത്തുള്ളികൾ

"ഒരു വലിയ മഴത്തുള്ളി . .
കൂട്ടുകാരോട് മത്സരിച്ച് . .
എന്റെ ഉച്ചിയിൽ വന്നു വീണു . . .
എന്നിട്ട് തലയിലൂടെ ഊർന്ന് ..
നെറ്റിയിലെത്തി . .
ആദ്യം കണ്ണിൽ തൊടുന്നവൻ ജയിച്ചു . .
അതായിരുന്നു മത്സരം . . .
നെറ്റിയിലെത്തിയ സന്തോഷത്തിൽ താഴേയ്ക്ക് ഇറങ്ങുമ്പോൾ . .
പെട്ടെന്നൊരു കുഞ്ഞുതുള്ളി എന്റെ
കനപോളയിൽ വന്നു വീണു . . 
എന്നിട്ട് വലിയ തുള്ളിയെ കളിയാക്കി ചിരിച്ചു . .
ഇതൊന്നുമറിയാതെ ഞാൻ ഇടയ്ക്ക് മുഖം തുടച്ചു . . . . .

എപ്പോൾ ഇരുവർക്കും എന്റെ തൂവാലയിൽ അന്ത്യവിശ്രമം'

കാണാതെ പോയത്

ഒരുമിച്ച് ,
പറന്നുയരാവുന്നതേയുള്ളൂ ...
എന്നിട്ടും ,
വേടന്റെ വലയ്ക്കുള്ളിൽ -
പരസ്പരം പഴിച്ച്‌,
ദൂരെ മാറിയിരിക്കുന്നൂ ..
രണ്ടിണക്കിളികൾ.

ഇവിടെ അവരേയും...കാത്ത്‌
ഉറുമ്പരിച്ച കണ്ണുകളുമായി. . 
ചിറകുമുളയ്ക്കാ രണ്ടു കുഞ്ഞിക്കിളികൾ . 

അഗ്നിശുദ്ധി

ഓട്ടുവിളക്കിനെ കുറിച്ചറിഞ്ഞ
കാലം തൊട്ടേ......-
അവനെക്കുറിച്ചുള്ള, പ്രേമാർദ്രമായ.. സ്വപ്നങ്ങളിലായിരുന്നു
തീപ്പട്ടിക്കൊള്ളിയുടെ
ജീവിതം.

ഉറ്റവർക്കൊപ്പം ,
വെയിലിലുണങ്ങുമ്പോൾ,
അവനിലേയ്ക്കെത്താനുള്ള
പാകപ്പെടലെന്നു വിശ്വസിച്ചു.

നീണ്ട കാത്തിരിപ്പിനൊടുവിൽ ..
പരസ്‌പരം ഒന്നാകുന്ന നിമിഷത്തിന്
തൊട്ടുമുൻപുവരെ.,
അവൾ ,
അറിഞ്ഞിട്ടുണ്ടാവില്ല..
അവൻ ,
ആ നിമിഷത്തിൽ ആവശ്യപ്പെടുന്നത് ..
"അഗ്നിശുദ്ധി" യാണെന്നും
ഇതായിരുന്നെന്റെ ..
ജീവിതമെന്ന മിധ്യയെന്നും.

പെങ്ങളിലയ്ക്ക്‌

കണ്ണു വിരിയുംമ്പോളാദ്യം-
കണ്ട,
സ്നേഹവും ,സത്യവും
വർണവും നീയ് .
െയിലും മഴയും
മഞ്ഞും..
ഉരുളുന്ന കാലവും ,
ആദ്യം കണ്ടതും നിന്നിലൂടെ .
പ്രണയം പറഞ്ഞു വന്ന
വണ്ടനും ശലഭവും തന്ന ,
ഉമ്മകളല്ല .
കാറ്റിലാഞ്ഞു നീതന്ന
സ്നേഹത്തിന്റെ ഉമ്മയാണെനിക്കിന്നു -
മേറെ പ്രിയം .
എന്നും നീ ചേർത്തുപിടിച്ച ,
ആ ചിരി ,
ഇന്ന് ഞാനറിയുന്നു .
കാലങ്ങളുപേക്ഷിച്ചുപോയ
വർണങ്ങളുടെ ,
മുഖംമൂടി മാത്രമായിരുന്നത് .
അന്ന് വീശിയ തണുത്ത
കാറ്റിൽ . . ഞെട്ടറുന്ന്
നീ . . പറന്നു പോയതറിയാതെ ..
കണ്ണടച്ച് കാത്തിരിക്കയാണ്‌ ഞാൻ ,
സ്നേഹത്തിന്റെ 

ആ ഉമ്മയും കാത്ത്.

    _  ശരത് രാജ് 

Followers