Pages

Friday 7 December 2012

ഏകാന്തം

കുംകുമകൈകള്‍ ആകാശത്ത് കോറിയിട്ട് കതിരോന്‍ എവിടേയോ മറഞ്ഞുനില്‍ക്കുന്നു ...
  ഒപ്പം തണുപ്പ്പുതച്ചു നഗരവും ഉറങ്ങാന്‍ വെമ്ബല്‍കൊള്ളുന്നു
                        ഞാനും  റൂമില്‍ എത്താനുള്ള തിരക്കിലാണ് , എന്ന് കൂട്ടിന് വസുഏട്ടന് ഇല്ല ..,അമ്മയ്ക്ക് അസുഖമാനെന്നരിഞ്ഞു-
നാട്ടില്‍ പോയതാണ്  ഇനി ഒരാഴ്ച കഴിഞ്ഞ് നോക്കിയാമതി ...! ഞാന്‍  ഓഫീസിമുറി വിട്ട് തെരുവിലേക്കിറങ്ങി " പകലെടുത്തുമ്മവയ്ക്കുന്ന വരിപ്പുണരുന്ന സ്വകാര്യംപറയുന്ന . . .  തെരുവ് എന്തുകൊണ്ടോ  അപ്പോള്‍ അനാഥമായിരുന്നു എന്നെപ്പോലെ" ..നടത്തത്തിന്റെ വേഗം കൂട്ടാന്‍ ഒരു ശ്രമം നടത്തിയെങ്കിലും ശരീരത്തില്‍ പറ്റിക്കെടന്ന ക്ഷീണം അതിന് അനുവതിച്ചില്ല ..!
                "ഓര്‍മ്മകള്‍ വീണ്ടും ആ ചായംപൂശാതത ക്ലാസ്സ്മുറിയുടെ ചുവരുകള്‍ തിരയുകയാണ് ..മാത്തുക്കുട്ടി സാറിന്റെ കണക്ക് ക്ലാസ്സില്‍........ ...................വിറയ്ക്കുന്ന ചുണ്ടുക്ലുമായ് എന്നും അവന്‍ ഗുണനപ്പട്ടിക ചോല്ലുമായിരുന്നു .. പക്ഷെ , ഒരിക്കലും അത് പൂര്‍ത്തിയക്കേണ്ടിവന്നിട്ടില്ല.. അതിനു മുന്നേ   സാറിന്റെവക ഒരു ..........ഗെറ്റ് ഔട്ട്‌""................"""" ""!കിട്ടും ഓര്‍ക്കുമ്പോള്‍ എപ്പോഴും ചുണ്ടുകള്‍ ജീവിതത്തില്‍ എവിടേയോ മറന്നുവച്ച  "ചിരി" യെ ഉള്‍ക്കൊള്ളാന്‍ പ്രയാസപ്പെടുന്നത് ഞാന്‍ ശ്രദ്ധിക്കാറുണ്ട് ..
ആ ..... ഞാനാ CA  ആയിരിക്കുന്നത് .. .,ഞാന്‍ സ്വപ്നംപോലും കണ്ടിട്ടില്ലാത്ത ഈ ലക്ഷ്യത്തിന്റെ പൂര്‍ണത അവളിലൂടെയായിരുന്നു അതെ ...സീത ....
അവള്‍ ഒരു നിയോഗം മാത്രമായിരുന്നുവോ?.. അല്ല അവള്‍ എനിക്കെല്ലാമയിരുന്നു ....എല്ലാം ..!
എന്നില്‍ ഒരുമാത്രയെങ്കിലും  സനാധത്വം സൃഷ്ടിക്കാന്‍ ഈ ലോകത്ത് അവള്‍ക്മാത്രമേ കഴിഞ്ഞിട്ടുള്ളൂ ...."
              ഓര്‍മ്മകള്‍ എന്റെ ബോധമണ്ഡലത്തെ നിയന്ത്രിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്ന്‍ ബോധ്യമയാപ്പോള്‍ ,വീണ്ടും തെരുവിന്റെ അഗാഥമായ നിശബ്ദതയിലേക്ക്   ഞാന്‍ മനസിനെ വലിച്ചിട്ടു ..,അപ്പോഴേയ്ക്കും തണുപ്പ് തെരുവിനെവിട്ട് എന്നെ പ്രാപിക്കാന്‍ തുടങ്ങിയിരുന്നു .... മുറിയിലെത്തി നേരെ മേശയ്ക്ക് അരികിലെത്തി എന്‍റെ എന്നത്തേയും പ്രിയപ്പെട്ട  "ചെല്‍പാര്‍ക്ക് " ബ്ലാക്ക്‌ ഫൌന്റൈന്‍  പേനയുടെ മൂടിമാറ്റി ,എന്തക്കയോ എഴുതാന്‍ ഉണ്ടായിരുന്നു ... പക്ഷെ മനസ്സ്  എന്നിലേയ്ക്ക് വരാന്‍ മടിക്കുന്നത്പോലെ !   പെട്ടന്ന് മുറിയിലെ വെളിച്ചം നഷ്ടമായി ... ഒപ്പം ജനറേറ്ററുകളും കരഞ്ഞുതുടങ്ങിയിരിക്കുന്നു .. പേന ഞാന്‍ പോക്കെടിലെയ്ക്കിട്ടു മുറി കടുത്ത് ഇരുട്ടില്‍ മുങ്ങി ...തപ്പിത്തടഞ്ഞ് ഞാന്‍ കിടയ്ക്കക്കരുകില്‍ എത്തി കിടക്കാന്‍ ഒരുങ്ങുമ്പോള്‍ .."അടഞ്ഞ ജാലകങ്ങളുടെ സ്പടികച്ചുവരുകളെ ഭേതിച്ചുവന്ന നിലാവെളിച്ചം ,ചുമരിലെ പ്ലാസ്റ്റിക്‌ ഹരത്തിനടിയില്‍ .പ്രയാസപ്പെട്ട്ചിരിക്കുന്ന അവളുടെ മുഖം......!  അറിയാതെ ഞന്‍ ഓര്‍ത്തുപോയി ജീവിതത്തില്‍ വീണ്ടും താന്‍ അനാഥനായ ആ.. പൌര്‍ണമിരാവ് ..എനിക്ക് പരിഭവം ഇല്ല ഒറ്റപ്പെടുതിപ്പോയതില്‍... ,.. കാരണം നിന്റെ നിന്റെ വിയോഗം എനിക്ക് ഇന്നും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല ...............................! ഇനിയൊരു സുഖ നിദ്ര അതിനുമപ്പുറം  എന്നെ കാത്തിരിക്കുന്ന ആ മഹാമൌനം...!   

Wednesday 24 October 2012

നീ

" വേദന പലപ്പോഴും ...,
 സുഖമുള്ള ഓര്‍മ്മക ഓര്‍മ്മകളാവാറുണ്ട് ..
 ഈ ..ഓര്‍മ്മകളായിരുന്നു ..
 നീയും ഞാനുമായുള്ള ദൂര വ്യതിയനഗള്‍ക്കിടയില്‍ ....
 പ്രവര്‍ത്തിച്ചത് ....."

Tuesday 23 October 2012

നീ...

നീ ... എന്നും എനിക്ക് ഒരു സ്വപനമായിരുന്നു .....
  മിഴികള്‍ക്ക് മുന്നില്‍  വരച്ചുകാട്ടാന്‍ കഴിയാത്ത 
 ചിത്രം പോലെ. . . . 
 നമ്മള്‍ ആദ്യമായ് കണ്ടുമുട്ടിയ ആ ...നിമിഷം "
 ഇപ്പോഴും മനസിന്റെ ആഴഅങ്ങളില്‍ ...
 മര്‍മ്മരങ്ങള്‍ " 
 തൊടുത്തുകൊണ്ടിരിക്കുന്നു ..
 രാത്രികള്‍ക്ക്    അവസാനാം ഒരു നിമിത്ത മായിരുന്നു..
 നിദ്രകള്‍ നിതന്തമായപ്പോള്‍ ഞന്‍ എന്നെത്തന്നെ  മറന്നു ...
 പക്ഷെ... ഒരു തിരിച്ചുവരവ്‌ ........അത് അസാധ്യമാണ് ....
 സ്വപ്നങ്ങള്‍ക്ക്‌ ചിറക് മുളയ്ക്കുമ്പോള്‍ ഏകാകി ആവുന്ന എന്റെ 
 മനസ് അതിന് കൂട്ടായി നീ അറിയാത്ത് 
എന്നിലെ  നിന്റെ ഓര്‍മ്മകള്‍ ....

Followers