Pages

Sunday 28 September 2014

മുട്ടക്കുന്ന്

വസന്തം,
എന്നന്നേക്കുമായി മലയിറങ്ങിയതിൽ പിന്നെ,
ആരുമതിനെ പൂമല" യെന്നുപേരുചൊല്ലി വിളിക്കാറില്ല.
പ്രേമത്തിൻ്ടെ ഇടത്താവളം തേടി ആരുമാക്കുന്നിലേയ്ക്കോടി-ക്കയറാറുമില്ല.
ഇന്ന് നിശബ്ദതയിൽ ആ കുന്നിലേയ്കു-
നോക്കിനിന്നാൽ നമ്മോടതു വിളിച്ചുപറയും....

"മണ്ണോട്പിണങ്ങിയും... വിണ്ണിനൊപ്പമിറങ്ങിത്തിരിച്ചും. .
ഒടുവിലെല്ലാം നഷ്ടമായപ്പോൾ'
ഭൂമിയുടെ മുഴെയെന്നുചൊല്ലി കാലമുപേക്ഷിച്ച ..
ആ വിഢി ഞാനാണ് ....
ആ മുട്ടക്കുന്ന് ഞാനാണ് "

Saturday 27 September 2014

കൊളാഷ്

ആ.. നുണക്കുഴിയുടെ,
ആഴത്തിലേയ്ക്കെ -
നിക്കിഴഞ്ഞിറങ്ങണം .
എന്നിട്ടവിടെ ,
ചുണ്ടുകളാലെനിക്കൊരു-
ചിത്രം വരയക്കണം !
ഇന്നലകളിൽ.. നാം ,
കലഹിച്ചുപിരിഞ്ഞ
പ്രണയരംഗമല്ല.
നിന്നിലാഴ്ന്നുപോയ ,
എന്റെ സ്വപ്നങ്ങളുടെ,
ഒരു വലിയ കൊളാഷ്

ഒളിവിലായ രാജാവ്

ഒരിക്കൽ പുളിവാറൽ വാളിനാൽ,
വെട്ടിയെറിഞ്ഞ . . കുഞ്ഞിച്ചെടികൾ.
ശിരസറ്റുപിടയ്ക്കുന്ന,
കമ്യൂനിസ്ട് പച്ചയും.
ദൂരെത്തെറിച്ച കൈത്തണ്ടയിലേയ്ക്കു- ഏന്തിവലിയുന്ന . .വട്ടത്തൈയ്യും.
ചോരവാർന്നൊലിക്കുന്ന കുഞ്ഞൻ പ്ലാവും.
നയിക്കാൻ നായകനില്ലാതെ,
ആയുധം വച്ചു കീഴടങ്ങിനിന്ന . . കുഞ്ഞൻ പുല്ലുകളും ,
ഒടുവിൽ വിജയശ്രീലാളിതനായി . .
മുന്നോട്ട് നടക്കുന്നതിനിടയിൽ . .
തൊട്ടാവാടിക്കൂട്ടം നടത്തിയ ഒളിപ്പോരിൽ . .,
ചെറുത്തുനിൽക്കാൻ കഴിയാതെ,
തോറ്റോടിയ രാജകുമാരനല്ലോ ഞാൻ!
നഷ്ടപ്പെട്ട ബാല്യരാജ്യമോർത്ത് .,
ഒളിവിൽ കഴിയുന്ന ആ മണ്ടനായ രാജാവ് ഞാനല്ലോ !!

Friday 26 September 2014

തെളിവ്

ഇരുട്ടിനോട്‌  പ്രണയമെന്ന് -
വിളിച്ചുപറഞ്ഞവന്റെ . .
ഹ്രിദയമൊന്നു പരിശോധിച്ചു നോക്കി ഞാൻ,
പക്ഷേ,
ഇരുട്ടിന്റെ മറവിലൂടവിടെ-
ഞാൻ കണ്ടത്,
ഒരിക്കൽ വെളിച്ചം 
ഒളിവിൽ 
ക്കഴിഞ്ഞതിന്റെ,
തെളിവുകൾ മാത്രമാണ് .! 

Followers