Pages

Monday 2 June 2014

എന്റെ സഖി

എന്റെ വിയര്പ്പിനു-
സുഗന്ധമല്ലെന്നും
എന്റെ പ്രിയങ്ങൾ
ഏകപക്ഷീയമാണെന്നും
നീ . .നീയായും .
ഞാൻ . ഞാനയും
ചേർത്തുവയ്ക്കപ്പെടുമ്ബോഴേ ,
നമുക്കിടയിൽ
പ്രേമമുണ്ടാവുകയുള്ളൂ . .
എന്നും
പരസ്പരം ,
ഇണചേരേണ്ടത്
നവരസങ്ങളല്ലെ.
നമ്മുടെ ,
സ്വപ്നങ്ങളാണെന്നും ,
പറയാതെ ..പറയുന്ന .
എന്റെ , ശരികളെക്കാളും
എന്റെ . തെറ്റുകളെ
മുറുകെപ്പിടിക്കുന്ന,
ആ ..
മനസ്സിനെ ,
ഞാൻ വിളിക്കാനിഷ്ടപ്പെടുന്നത് ,
എന്റെ ,
സഖിയെന്നാണ്‌ .

Followers