Pages

Saturday 24 December 2011

നിശബ്ദരോദനം

സൂര്യന്‍ വിടവങ്ങിയിട്ടെ ഉള്ളു...........................കടത്തുവള്ളങ്ങള്‍ ഓളപ്പരപ്പ് കള്‍ക്കൊപ്പം നൃത്തം ചെയ്തുകൊണ്ടിരിക്കുന്നു., എന്റെ നാഡി ഞരമ്പ്‌കളെ മരവിപ്പിച്ച ആ.. ദിവസത്തിന് ഇന്ന് ഒന്നാം വയസ്സ് .
           ''    അന്ന് രാത്രി വല്ലാതെ അസ്വസ്ഥമായിരുന്നു, താളം തെറ്റിയ മഴയില്‍ ഒഴുക്കിനെ നിയന്ത്രിക്കാന്‍ ഞാന്‍ വല്ലാതെ പാടുപെട്ടു .. ഭയപ്പെടുത്തുന്ന ഒരു ഒച്ചയോടെ എന്തോ ഒന്നേ എന്റെ ആഴാക്കയങ്ങളിലെയ്ക്ക് വന്നു ., അനിക്ക് മുകളിലുടെ കടന്നു പോയ ട്രെയിന്‍ന്റെ ബോഗികലാനതെന്ന് ഒരു വേദനയോടെ ഞാന്‍ മനസിലാക്കി . ആളുകള്‍ എവിടെ നിന്നോക്കയോ ഓടി എത്തി ജീവന് വേണ്ടി പിടയുന്ന ശരീരങ്ങളെ എത്തിപ്പിടിച്ച്‌ അവരുടെ ധനം അപഹരിക്കാന്‍ ശ്രമിക്കുന്ന ഒരു കൂട്ടം മനുഷ്യരെ അന്ന് അവിടെ ഞാന്‍ കണ്ടു , കണ്ണീരോടെ വേദനയോടെ നോക്കി  നില്‍ക്കാനേ എനിക്ക് പറ്റിയുള്ളൂ .... കാരണം എന്നെ അഎനിക്ക്  മാത്രമല്ലെ കാണാന്‍ കഴിയു..
, എന്റെ കണ്ണുനീര്‍ കണങ്ങള്‍ തിരഞ്ഞ് അര്രും  നടക്കാറും ഇല്ല, മറ്റുള്ളവരെ സന്തോഷിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നതുകൊണ്ട്‌ നിശബ്ദമായി കരയാനും ഞാന്‍ പഠിച്ചു ദു;ഖത്തിന്റെ  ഖാടിന്ന്യം കൂടുതല്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നത്‌   
       ഇന്ന് അവരുടെ സ്മാരകത്തില്‍ പുഷ്പ്പാന്ജലി അര്‍പ്പിച്ചവര്‍ എന്നിലേയ്ക്കെ നോക്കി കണ്ണീര്‍ ഒഴുക്കുന്നവര്‍ അന്ന് ആ മനുഷ്യര്‍ക്കുനേരെ മരണത്തെ പെറുക്കി എറിഞ്ഞത് ഞാന്‍ ആയിരുന്നില്ലേ ഏന്നിട്ടും ആരും എന്നെ എന്തെ പഴികാത്തു..,
       സ്മാരകത്തില്‍ ചിതറി വീണ പൂവിതളുകളെ കാറ്റെടുത്തെന്റെ നെഞ്ചില്‍  ഇട്ടപ്പോള്‍ ആ രാത്രിയുടെ നിശബ്ദ ധ്വംസനങ്ങള്‍ എന്നെ വരിഞ്ഞുമുറുക്കുന്നു ,,, പെട്ടന്ന് നിശബ്ദദയെ തല്ലി കൊഴിച്ചു മംഗലാപുരം എക്സ്പ്രസ്സ്‌ അതി വേഗത്തില്‍ എന്നെ കടന്നു പോയി , യാതൊരു ഗ്രഹദുരത്വവും   കൂടാതെ............  


Saturday 10 December 2011

നിദ്ര

നിദ്രകള്‍ നിതാന്തമായപ്പോള്‍ നിശകള്‍ ജനിക്കാതിരുന്നെങ്കില്‍ എന്ന്  ഞാന്‍ പലപ്പോഴും ആശിച്ചുപോയിട്ടുണ്ട്, കാരണം  നിശയും നിദ്രയും സര്‍വവും മറയ്ക്കുന്നു ............ എനിക്ക് പ്രിയ്യപ്പെട്ട എല്ലാറ്റിനെയും ..........................!

Followers