Pages

Monday 16 February 2015

സ്വർഗത്തിലേക്കു.

സ്വർഗത്തിലേക്കുള്ള വഴിയിലെ നാലമത്തെ മൈൽകുറ്റി കടന്നാൽ പാപനാശക്കൗണ്ടറിലെ നീളൻ ക്യു ,
ഏറ്റവും മുന്നിലായി ,
വിശുദ്ധനും ദൈവവും തമ്മിൽ 
കശപിശ , 
വിശുദ്ധൻ ദൈവത്തിന്റെ കണ്ണുകുത്തിപ്പൊട്ടിക്കുമെന്നു ..ഭീഷണി മുഴക്കുന്നു.. 
'ഇല്ലാത്ത കണ്ണ് കുത്തിപ്പൊട്ടിക്കുവതെങ്ങനെയെന്ന് -'
ഉറക്കെ ചിരിക്കുന്ന ദൈവം ' 

ദൈവവും ഭക്തനും കളിച്ചു . . .
ചത്ത് തൊലഞ്ഞ.. ഒരുകൂട്ടം ..
ദൂരെ മാറിനിന്ന് ഉച്ചത്തിൽ ഇരുവർക്കും ..
സ്തുതിപാടുന്നു....

ഒരു പകൽ അവസാനിക്കുന്നു,

ഈ ദിവസത്തിന്റെ കുറുകെ കടന്നുപോകുന്ന ഒരു നടപ്പാത .. 
ഇന്നലകൾ ഒത്തുകൂടാറുള്ള .. 
ആ സൂയിസൈട് പൊയന്റുവരെ.. നീളുന്നത് !
അവിടെ ,
ഒരു കല്ലിനുമുകളിൽ അടയാത്ത കണ്ണിനെചൊല്ലി , 
തർക്കം പറയുന്ന രണ്ടു മീനുകൾ .. 
അവ്ർക്കുപിറകിലായി .. 
വാഗ്ദാനങ്ങൾ .. ഇഴപിരിച്ചുവച്ചൊരു .. 
പടുകൂറ്റൻ .. മാലയും . 
അതിൽ കുടുങ്ങിക്കിടക്കുന്ന; . 
കണ്നിലാത്ത കുരങ്ങനും .. 

പെട്ടന്ന് കിഴക്കുനിന്നു.. 
തീവഹിച്ചൊരസ്ത്രം .. കടന്നുവരുന്നു..
കുരങ്ങന്റെ കണ്ണിലൂടെ , 
മീനിന്റെ നാവു തുളച്ച് , 
അത് മറവിയിലേയ്ക്ക് .. 
ഇരുണ്ടുകൂടുന്നു .....

..തിരിച്ചൊഴുകുമ്പോൾ..

കാറ്റെറിഞ്ഞു-കളഞ്ഞോരപ്പൂപ്പൻ
താടിയായി.. എന്ന് ഞാൻ 
തിരിച്ചൊഴുകുന്നു ..

ഒരിക്കൽ ആരോടെന്നിലാതെ 
ദേഷ്യത്തിൽ , 
വലിച്ചടച്ച പുസ്തകത്തിനോപ്പം.. 
നിലച്ചുപോയ ചിതലൊച്ചകളെ 
എനിക്കിപ്പോൾ കേൾക്കാം ,

അന്ന് മൌനത്തിന്റെ മച്ചിലെത്ര -തിരഞ്ഞിട്ടും 
കാണാഞ്ഞ ചീവീടുകളെ,
എനിക്കിന്നു കാണാം ..

ശിരസ്സറ്റ കമ്യുണിസ്റ്റ്പച്ചകളാണ് 
വഴി നിറയെ .. 
നടുവിലൂടെ പുളിവാറൽ വീശി ..
ഒരു കുട്ടി ഓടിവരുന്നു .. 
ഹോ ഭാഗ്യഓ!
അവനെന്നെ കാണാതിരുന്നത്.. 

ഇനി വരുന്നത് 
ചോനനുറുംബുകളുടെ സമശാനാമാണ് 
ഒക്കെയും ഞാൻ അറിഞ്ഞും .
അറിയാതയും കൊന്നോടിക്കിയവ ..
അത് കടന്നുപോകവേ ..
ഉറുമ്പുകടിയേറ്റ് ഞാൻ ഞെട്ടിയുണരുന്നു ..

അവസാനത്തിലേയ്ക്കടുക്കുമ്പോൾ ,
ഇരുളിന് കട്ടികൂടുന്നു .... 
ഓര്മ്മകളുടെ കല്ലുകളിൽ തട്ടി 
ഒഴുക്കിന് ശക്തി കുറയുന്നു .. 
അങ്ങനെ അങ്ങനെ ..
അങ്ങനെ .. ..

വീണ്ടുമൊരു പുഴ മരിച്ചതായി ..
ചരിത്രo എഴുതിത്തള്ളുന്ന.. 

Followers