Pages

Saturday 16 August 2014

ചവിട്ടിയ മുള്ള്

"അമ്മയെ . . തെരുവിലുപേക്ഷിച്ച് , 
ആരുമറിയാതെ
വിദേശ കറൻസികൾക്കിടയിലൊളിച്ച
മകൻ . . .
.അടുത്ത ദിവസം ചവിട്ടിയ ,
 മുള്ളിനോപ്പം "അമ്മേ . . . . . . ."- 
യെന്ന് വിളിച്ചുപൊന്തിവന്നു ...  

പൂവാലനന്നാർക്കണ്ണാ. . മാമ്പഴം തരിക.

നഗരമധ്യത്തിലെ മാലിന്യത്തിനിടയിൽ,
നിറയെ മാമ്പഴങ്ങളുമായി ഒരു മൂവാണ്ടാൻ മാവ്..
" ബാല്യത്തിലെ വിഷം നുണഞ്ഞ യവ്വനമിതെന്നു . "
കവി ..
"ഇതുവെറും വിഷക്കൊഴിപ്പ് . .
ആരും അവിടേയ്ക്കു തിരിയരുതെന്ന" വിലക്കുമായി

 ന്യായാധിപൻ ,

ഇതിനിടയ്ക്ക് . .ആരും കാണാതെ,

 കേൾക്കാതെ,
 കാറ്റിന്റെ താളത്തിനൊപ്പം ...
"പൂവാലനന്നാർക്കണ്ണാ. . മാമ്പഴം തരിക .
പൂവാലനന്നാർക്കണ്ണാ. . മാമ്പഴം തരിക .."
എന്നിങ്ങനെ . . .

പ്രതീക്ഷയുടെ കുഞ്ഞിക്കണ്ണുകൾ . .

Sunday 3 August 2014

അച്ഛന്


ബാല്യത്തിന്റെ ,
കൈപിടിച്ചു നടത്തിയ
അച്ഛൻ !
കാലിടറി വീഴുമ്പോൾ ,
വാരിയെടുത്തുമ്മ-
തരുമായിരുന്ന
അച്ഛൻ !
കൌമാര മഴയിൽ
വിയർത്തു നിന്നപ്പോഴും
'പോട്ടെടാ ' എന്ന്
തോളിൽ തട്ടിയ
അച്ഛൻ. .

പക്വതയരിച്ചു തുടങ്ങിയപ്പോൾ
അച്ഛനൊപ്പം നീണ്ടെത്തിയപ്പോൾ
അച്ഛനെക്കാൾ ഉച്ചത്തിൽ
സംസാരിച്ചുതുടങ്ങിയപ്പോൾ ..
നരവീണ നെഞ്ചിലെ
രോമങ്ങളിൽ
കയ്യോടിച്ചച്ഛനൊരു ദീർഖ നിശ്വസമുതിറത്ത് കണ്ണടച്ചിരുന്ന
അച്ഛൻ !

പിന്നെ യവ്വ്വനത്തിന്റെ
പകുതിയിൽ
അച്ഛൻ കിടപ്പിലായ കാലത്ത് . .
സ്നെഹമൊരു
വെള്ളപ്പേപ്പറിലൊപ്പയി -
വാങ്ങിയതും
പിന്നെ ,
വീടിന്റെ വൃത്തി ചൊല്ലി
അച്ഛനെ വൃദ്ധസദനത്തിലടച്ചതിൽ ,പിന്നെ
ഇന്നലത്തെ -
പ്രവാസി സ്റ്റാറ്റസുകൾക്കിടയില്
ചുവന്ന റോസാപ്പൂവുകൾക്ക്
നടുവിലൊരു
ചിത്രമായാണ്
ആ അച്ഛനെ
ഞാൻ കാണുന്നത് . .
അടിയിൽ ഇങ്ങനെ ഒരു വരിയും
"my dady was a king ..he is my real hero".

Followers